Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FirstClassCricket

റെ​ഡ് ബോ​ൾ ക​രി​യ​റി​ന് വി​രാ​മം; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് യു​സ്‌​വേ​ന്ദ്ര ച​ഹാ​ൽ

മും​ബൈ: ലെ​ഗ് സ്പി​ന്ന​ർ യു​സ്‌​വേ​ന്ദ്ര ച​ഹാ​ൽ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. 17 വ​ർ​ഷം നീ​ണ്ട റെ​ഡ് ബോ​ൾ ക​രി​യ​റി​നാ​ണ് 35കാ​ര​നാ​യ താ​രം വെ​ള്ളി​യാ​ഴ്ച വി​രാ​മ​മി​ട്ട​ത്. എ​ന്നാ​ൽ വൈ​റ്റ് ബോ​ൾ ക്രി​ക്ക​റ്റി​ൽ തു​ട​ർ​ന്നും ക​ളി​ക്കാ​നാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്ന് ച​ഹാ​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യ്ക്കാ​യി ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക​ളി​ക്ക​ണ​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​കാ​തെ പോ​യേ​ക്കാം. ക​രി​യ​റി​ലു​ട​നീ​ളം ടെ​സ്റ്റ് ക്യാ​പ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് ത​ന്‍റെ വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്കാ​യി 72 ഏ​ക​ദി​ന​ങ്ങ​ളും 80 ടി20 ​മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ള്ള ച​ഹാ​ലിന് ഇ​തു​വ​രെ ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ പോ​ലും അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

2023 ഓ​ഗ​സ്റ്റി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​യാ​ണ് താ​രം അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ ക​ളി​ച്ച​ത്. 2024 ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ൽ പോ​ലും ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഇ​ന്ത്യ​ൻ ടീ​മി​ലും ഇ​ടം നേ​ടാ​നാ​യി​ല്ല.

2009ൽ ​ഹ​രി​യാ​ന​യ്ക്കാ​യി ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം 49 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 32.27 ശ​രാ​ശ​രി​യി​ൽ 148 വി​ക്ക​റ്റു​ക​ൾ നേ​ടി. റെ​ഡ് ബോ​ൾ ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞെ​ങ്കി​ലും വൈ​റ്റ് ബോ​ൾ ഫോ​ർ​മാ​റ്റി​ൽ തു​ട​രാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up